Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:11 AM GMT Updated On
date_range 8 Sep 2017 8:11 AM GMTചെമ്മാട് ബസ് സ്റ്റാൻഡ് അപേക്ഷയിൽ ഹിയറിങ് പൂർത്തിയായി
text_fieldsbookmark_border
തിരൂരങ്ങാടി: നഗരസഭ ചെമ്മാട്ട് സ്വകാര്യമേഖലയില്‍ അനുവദിക്കുന്ന ബസ് സ്റ്റാൻഡ് നിർമാണത്തിന് സ്ഥലം വിട്ടുനൽകാൻ തയാറായി അപേക്ഷ നല്കിയവര്ക്കുള്ള ഹിയറിങ് പൂർത്തിയായി. ബ്ലോക്ക് റോഡ്, ചെമ്മാട് ബൈപാസ്, നവരക്കായപാടം, കോഴിക്കോട് റോഡ് എന്നിവിടങ്ങളിൽ ഭൂമിയുള്ളവരാണ് അപേക്ഷിച്ചിരുന്നതെങ്കിലും കോഴിക്കോട് റോഡിലെ അപേക്ഷകൻ വിചാരണയിൽ പങ്കെടുത്തില്ല. അന്തിമ നടപടികൾ ഉടൻ നടത്തും. അരി വിതരണം ചെയ്തു തിരൂരങ്ങാടി: ഭാരതീയ ജനത കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഓണത്തിന് 50 കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. കര്‍ഷകമോര്‍ച്ച ജില്ല ട്രഷറര്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ശശിധരന് പുന്നശ്ശേരി, സുനില്‍കുമാർ, തൈശ്ശേരി ചന്ദ്രന്, ടി.പി. സുരേന്ദ്രൻ, ദാസന്, യു.ടി. സുന്ദരൻ, കൊടുമണ്ണില്‍ ജയന്, പി.കെ. രാമന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story