Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചമ്രവട്ടം റെഗുലേറ്റർ...

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജി​െൻറ ചോർച്ച: സർക്കാറിന്​ നിർദേശം സമർപ്പിച്ചു

text_fields
bookmark_border
പൊന്നാനി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജി​െൻറ ചോർച്ച പരിഹരിക്കാനായി ചമ്രവട്ടം റെഗുലേറ്റർ ഡിവിഷൻ തയാറാക്കിയ പരിഹാര നിർദേശം സർക്കാറിനും ഐ.ഡി.ആർ.ബിക്കും സമർപ്പിച്ചു. ചോർച്ചയുമായി ബന്ധപ്പെട്ട ഡൽഹി ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് രണ്ടുമാസം മുമ്പ് റെഗുലേറ്റർ ഡിവിഷന് സമർപ്പിച്ചിരുന്നു. ഒരു കിലോമീറ്റർ നീളവും 70 ഷട്ടറുകളുമുള്ള റെഗുലേറ്ററി​െൻറ മധ്യഭാഗത്തെ 20 ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ച കണ്ടെത്തിയത്. നിലവിലുള്ള മൂന്നര മുതൽ ഏഴുമീറ്റർ വരെയുള്ള പൈലിങ്ങിന് തൊട്ടുതാഴെയായി 11. 2 മീറ്റർ ആഴത്തിൽ പൈലിങ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചക്ക് പരിഹാരം കാണാൻ കഴിയൂവെന്നാണ് ഐ.ഐ.ടി അധികൃതർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന് 51 കോടി രൂപയോളം ചെലവുവരും. റെഗുലേറ്ററി​െൻറ ചോർച്ച പരിഹരിക്കാൻ സർക്കാർ കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. കൂടുതൽ ചെലവ് വരികയാണെങ്കിൽ സർക്കാർ വഹിക്കുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story