Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുപ്പിനി ജലോത്സവം:...

മുപ്പിനി ജലോത്സവം: യുവ സ്​റ്റാര്‍ മുക്കം ജേതാക്കൾ

text_fields
bookmark_border
എടക്കര: മുപ്പിനി പ്രതീക്ഷ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുന്നപ്പുഴയില്‍ നടത്തിയ വള്ളംകളിയില്‍ കരുളായി യുവസ്റ്റാര്‍ മുക്കം ജേതാക്കളായി. ഫ്രാങ്ക് യൂത്ത് ക്ലബ് മൂത്തേടം രണ്ടാം സ്ഥാനവും അല്‍ അമീന്‍ പടക്കുതിര പാലാങ്കര മൂന്നാം സ്ഥാനവും നേടി. ജലോത്സവം രക്ഷാധികാരി ഫാ. റോയി വലിയപറമ്പില്‍ പതാക ഉയര്‍ത്തി. നയമ്പ് കൈമാറ്റവും സമ്മാനദാനവും എ.ടി. റെജി നിര്‍വഹിച്ചു. പൊറ്റയില്‍ കുഞ്ഞാണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഇസ്മായില്‍ മൂത്തേടം, ഒ.ടി. ജെയിംസ്, സറീന മുഹമ്മദലി, ഷെര്‍ലി വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈറാബാനു, മുജീബ്കോയ, ഡെയ്സി മത്തായി, ഷൈനി പാലക്കുഴി, കബീര്‍ പനോളി എന്നിവര്‍ സംസാരിച്ചു. ബിനു എബ്രഹാം സ്വാഗതവും ഇബ്രാഹീം മുപ്പിനി നന്ദിയും പറഞ്ഞു. തിരുനാളും കുരിശടി കൂദാശയും ഇന്ന് എടക്കര: മാമാങ്കര സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ തിരുനാളും കുരിശടി കൂദാശയും വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് തിരുനാള്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം. പ്രോട്ടോ വികാരി ഫാ. മാത്യു അറമ്പന്‍കുടിയില്‍ കാര്‍മികത്വവും ഫാ. തോമസ് മേനേക്കാട്ടില്‍ സഹ കാര്‍മികത്വവും വഹിക്കും. 12.30ന് താഴ മാമാങ്കരയില്‍ പുതുക്കിപ്പണിത കുരിശടി വെഞ്ചരിപ്പ് നടക്കും. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കും. തുടര്‍ന്ന് സ്നേഹവിരുന്ന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story