Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:00 AM GMT Updated On
date_range 8 Sep 2017 8:00 AM GMTറോഹിങ്ക്യൻ വേട്ട: മ്യാന്മറിനെതിരായ പ്രഖ്യാപനത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു
text_fieldsbookmark_border
റോഹിങ്ക്യൻ വേട്ട: മ്യാന്മറിനെതിരായ പ്രഖ്യാപനത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു നുസ ദുവ (ഇന്തോനേഷ്യ): മ്യാന്മർ പ്രവിശ്യയായ രാഖൈനിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ലോകരാജ്യങ്ങൾ തയാറാക്കിയ സംയുക്ത പ്രഖ്യാപനത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്തോനേഷ്യയിൽ നടന്ന സുസ്ഥിര വികസനത്തിനുള്ള േലാക പാർലമെൻററി ഫോറത്തോടനുബന്ധിച്ച് സ്വീകരിച്ച 'ബാലി പ്രഖ്യാപന'ത്തിെൻറ ഭാഗമാകുന്നതിനാണ് ഇന്ത്യ വിസമ്മതം അറിയിച്ചത്. സുസ്ഥിര വികസനം പ്രമേയമാകുന്ന യോഗത്തിെൻറ പ്രഖ്യാപിത തത്ത്വങ്ങളോട് നിരക്കാത്തതാണെന്നു കണ്ടാണ് പിൻവാങ്ങിയതെന്ന് ലോക്സഭ സെക്രേട്ടറിയറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം മ്യാന്മർ സന്ദർശിച്ച പ്രധാനമന്ത്രി മോദി, മ്യാന്മർ ഭരണകൂടത്തിന് പൂർണ പിന്തുണയും െഎക്യദാർഢ്യവും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഖൈനിൽ നടക്കുന്ന റോഹിങ്ക്യൻ വേട്ടക്കെതിരായ ലോകരാജ്യങ്ങളുടെ പ്രഖ്യാപനം ഇന്ത്യ ബഹിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story