Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:12 AM GMT Updated On
date_range 2017-09-07T13:42:41+05:30മേഘമഴ: അട്ടപ്പാടി ചുരത്തിൽ ഗതാഗത തടസ്സം
text_fieldsഅഗളി: സൈലൻറ് വാലി നാഷനൽ പാർക്ക് പ്രദേശത്ത് മേഘമഴ അനുഭവപ്പെട്ടതിനെത്തുടർന്ന് അട്ടപ്പാടി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് ചുരത്തിലെ മന്ദംപൊട്ടി ഭാഗത്തെ പാലം കരകവിഞ്ഞൊഴുകിയത്. ഇവിടെ പാലത്തിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികം നേരം ഇരുഭാഗത്തു നിന്നുമെത്തിയ വാഹനങ്ങൾ പാലം കടക്കാനാകാതെ കുടുങ്ങിക്കിടന്നു. സൈലൻറ് വാലി ഭാഗത്ത് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ മേഘമഴയാണിത്. മുമ്പ് കുന്തിപ്പുഴയിലും ഇത്തരത്തിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നിരുന്നു.
Next Story