Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 8:09 AM GMT Updated On
date_range 2017-09-07T13:39:00+05:30മലയോര രക്ഷാപ്രവർത്തനത്തിന് പുതിയ സഹായി; തിരുവാലി ഫയർ സ്റ്റേഷനിൽ വാട്ടർ മിസ്റ്റ് ടെൻഡർ എത്തി
text_fieldsഎടവണ്ണ: സംസ്ഥാന സർക്കാർ വണ്ടൂർ നിയോജക മണ്ഡലത്തിലെ തിരുവാലി ഫയർ റെസ്ക്യൂ സ്റ്റേഷന് അനുവദിച്ച പുതിയ മിനി വാട്ടർ മിസ്റ്റ് ടെൻഡർ വാഹനത്തിെൻറ താക്കോലും രേഖകളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി സ്റ്റേഷൻ അധികൃതർക്ക് കൈമാറി. വണ്ടൂർ എം.എൽ.എ എ.പി. അനിൽകുമാർ വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. തീപിടിത്തവും വാഹനാപകടങ്ങളുമുണ്ടായാൽ മിന്നൽവേഗത്തിൽ സ്ഥലത്തെത്തി ജീവനും സ്വത്തും രക്ഷപ്പെടുത്താനുപകരിക്കുന്നതാണ് മിനി വാട്ടർ മിസ്റ്റ് ടെൻഡർ. മലയോരത്തെ ഇടുങ്ങിയ വഴികളിലൂടെ രക്ഷാദൗത്യവുമായെത്തിച്ചേരാൻ ഈ വാഹനം സഹായകമാവും. 400 ലിറ്റർ വെള്ളവും 50 ലിറ്റർ രാസകുമിളയും ഉൾക്കൊള്ളാവുന്ന പ്രത്യേകം ടാങ്കുകളാണ് മിനി വാട്ടർ മിസ്റ്റ് ടെൻഡറിലുള്ളത്. 60 മീറ്റർ നീളത്തിലുള്ള പൈപ്പും ഇതുമായി ബന്ധപ്പെടുത്തി ഒന്നരലക്ഷം രൂപ വില മതിക്കുന്ന സ്പ്രേ പൈപ്പും വാഹനത്തിൽ സജ്ജമാണ്. വൈദ്യുതി, പാചകവാതക, ഓയിൽ തീപ്പിടിത്തങ്ങളെയെല്ലാം വെള്ളവും രാസകുമിളയും ചീറ്റി അണക്കുന്ന സംവിധാനങ്ങളാണ് ഇതിലുള്ളത്. രാസമിശ്രിതം തയാറാക്കാൻ പ്രത്യേക അറയും ബാറ്ററിയിൽ പ്രവർത്തിക്കുന്ന കട്ടിങ് യന്ത്രവും എൽ.ഇ.ഡി ബൾബുകളുൾപ്പെടെയുള്ള സജ്ജീകരണങ്ങളുമുണ്ട്. വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ വാഹനഭാഗങ്ങൾ അറുത്തുമാറ്റി രക്ഷപ്പെടുത്താനുള്ളതാണ് കട്ടിങ് യന്ത്രം. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരുവാലി അഗ്നിശമന സേന നിലയത്തിന് പഞ്ചായത്ത് അനുവദിച്ച 60 സെൻറ് സ്ഥലം ഫയർഫോഴ്സിന് കൈമാറിയാലുടൻ നിലയത്തിന് സ്ഥിരം കെട്ടിടം നിർമിക്കാൻ വേണ്ടി തെൻറ ആസ്തി വികസന ഫണ്ടിൽനിന്ന് അമ്പത് ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ ചടങ്ങിൽ പ്രഖ്യാപിച്ചു. സൗഹൃദ സംഗമം മമ്പാട്: ബലിപെരുന്നാളിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി പന്തലിങ്ങൽ ഹൽഖ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഓണക്കോടി വിതരണം ചെയ്തു. എ.പി. ഇസ്മാഈൽ മാസ് റ്റർ സൗഹൃദ സന്ദേശം നൽകി. നിലമ്പൂർ ഏരിയ പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ ഓണക്കോടി വിതരണോദ്ഘാടനം നിർവഹിച്ചു. എ.കെ. ജബ്ബാർ, പി. അബ്ദുസ്സലാം, എൻ. ബിൻ യാമീൻ എന്നിവർ സംസാരിച്ചു. കെ. മുഹമ്മദ് സഗീർ സ്വഗതവും എൻ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. ഓണം, പെരുന്നാൾ ആഘോഷം എടവണ്ണ: എസ്.എഫ്.ഐ ഒതായി യൂനിറ്റ് സംഘടിപ്പിച്ച ഓണം പെരുന്നാൾ ആഘോഷം ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് ചാർലി കബീർ ദാസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് ടി.പി. അഫ്സൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.പി. ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി. അർജുൻ, മേഖല സെക്രട്ടറി കെ. റഹീം, ബ്രാഞ്ച് സെക്രട്ടറി സി.ടി. റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജുനൈസ് കാഞ്ഞിരാല, കോൺഗ്രസ് പ്രതിനിധി സി.ടി.എ. ഗഫൂർ, മുസ്ലിം ലീഗ് പ്രതിനിധി കെ.പി. അഹമ്മദ്‌കുട്ടി, മധുരക്കറിയൻ അഹമ്മദ്, വി.പി. സലീക്ക് തുടങ്ങിയവർ സംസാരിച്ചു. എടവണ്ണ: കല്ലിടുമ്പ് ഡി.വൈ.എഫ്.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണം, ബലിപെരുന്നാൾ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ നടത്തി. വൈകീട്ട് ഘോഷയാത്രയും പുലികളിയും സംഘടിപ്പിച്ചു. തുടർന്ന് നടന്ന സംസ്കാരിക സമ്മേളനം വി. അർജുനൻ ഉദ്ഘാടനം നിർവഹിച്ചു. കെ. റഹീം, സി.കെ. ഫൈസൽ, പി. നജീബ് എന്നിവർ സംസാരിച്ചു. ടി. സജീവ്, എ. ജിതേഷ്, എം. സലീം, കെ. സത്യനാഥൻ, കെ. ഷഫീഖ്, വി. ശരത്ത് എന്നിവർ നേതൃത്വം നൽകി.
Next Story