Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്യായ സ്​ഥലം മാറ്റം...

അന്യായ സ്​ഥലം മാറ്റം റദ്ദാക്കണം ^കെ.പി.ഇ.ഒ

text_fields
bookmark_border
അന്യായ സ്ഥലം മാറ്റം റദ്ദാക്കണം -കെ.പി.ഇ.ഒ മലപ്പുറം: പഞ്ചായത്ത് വകുപ്പിൽ സ്ഥലംമാറ്റ മാനദണ്ഡം ലംഘിച്ച് വ്യാപകമായി ജീവനക്കാരെ സ്ഥലംമാറ്റുന്നതിൽ കെ.പി.ഇ.ഒ ജില്ലസമിതി പ്രതിഷേധിച്ചു. മാനദണ്ഡ പ്രകാരം ഒഴിവുണ്ടെങ്കിൽ സീനിയർ ജീവനക്കാർക്ക് അതത് ജില്ലയിൽതന്നെ നിയമനം നടത്തണമെന്നിരിക്കെ അന്യ ജില്ലകളിലേക്ക് സ്ഥലംമാറ്റി നിയമിക്കുകയും ജൂനിയറായവർക്ക് ജില്ലയിൽ നിയമനം നടത്തുകയും ചെയ്യുന്ന പ്രവണത വകുപ്പ് അധികാരികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടോമി ജോൺ, സി.പി. രാജീവൻ, പി.വി. നാസർ, എം. മജീദ്, സുകുമാരൻ ആനക്കയം, മാലിക്ക്, പ്രേമകുമാരൻ കോേട്ടപ്പാട്ട്, പി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story