Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.പി മുഖ്യമന്ത്രി...

യു.പി മുഖ്യമന്ത്രി ആദിത്യനാഥി​െൻറ ആസ്​തിയിൽ വർധന

text_fields
bookmark_border
യു.പി മുഖ്യമന്ത്രി ആദിത്യനാഥി​െൻറ ആസ്തിയിൽ വർധന മൂന്നു വർഷത്തിനിടെ 32 ശതമാനമാണ് കൂടിയത് ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ആസ്തിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 32 ശതമാനം വർധന. യു.പി കൗൺസിൽ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകളുള്ളത്. 2014ൽ ലോക്സഭയിലേക്ക് മത്സരിക്കുേമ്പാൾ ആസ്തി 72 ലക്ഷമായിരുന്നത് പുതിയ പത്രികയിൽ 95 ലക്ഷമായാണ് ഉയർന്നത്. അഞ്ചു തവണ ഗോരഖ്പുരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥിന് ഒരു റിവോൾവറും ഒരു റൈഫിളും സ്വന്തമായുണ്ട്. ലോക്സഭാംഗമെന്ന നിലക്ക് ലഭിക്കുന്ന വേതനം മാത്രമാണ് ത​െൻറ വരുമാനമെന്നും സത്യവാങ്മൂലത്തിലുണ്ട്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലോക്സഭാംഗത്വം രാജിവെച്ച് ആദിത്യനാഥ് യു.പി കൗൺസിൽ വഴി നിയമസഭയിലേക്ക് അവസരം തേടുന്നത്. രണ്ട് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ, മന്ത്രിമാരായ മുഹ്സിൻ റാസ, സ്വതന്ത്രദേവ് സിങ് എന്നിവരും ആദിത്യനാഥിനൊപ്പം നാമനിർദേശം സമർപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story