Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൊർണൂരിൽ...

ഷൊർണൂരിൽ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്

text_fields
bookmark_border
ഷൊർണൂർ: ഷൊർണൂരിലുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. കുളപ്പുള്ളി ആറാണിയിൽ ഉച്ചതിരിഞ്ഞ് മൂന്നോടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ അപകടം കുളപ്പുള്ളിയിൽ വൈകീട്ട് ഏഴോടെയായിരുന്നു. ഇവിടെ ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരാതിയില്ലാത്തതിനാലും സാരമായ പരിക്കില്ലാത്തതിനാലും കേസെടുത്തിട്ടില്ലെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story