Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഫ്​വാൻ മേമന വിവ...

സഫ്​വാൻ മേമന വിവ ചെന്നൈയിൽ

text_fields
bookmark_border
മലപ്പുറം: അണ്ടർ 19 ഐ ലീഗ് ഫുട്ബാളിൽ ബൂട്ടുകെട്ടിയ മലപ്പുറത്തുകാരൻ സഫ്വാൻ മേമന ഇനി വിവ ചെന്നൈ ക്ലബ് താരം. ഒമ്പത് മുതൽ പ്ലസ് ടു വരെ എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ ടീമി​െൻറ പ്രതിരോധനിരയിൽ കരുത്തുറ്റ സാന്നിധ്യമായിരുന്നു സഫ്വാൻ. മഞ്ചേരി എൻ.എസ്.എസ് കോളജ് ടീം അംഗവും രണ്ടാം വർഷ ബി.കോം വിദ്യാർഥിയുമാണ്. ചെന്നൈ യുനൈറ്റഡ് ക്ലബിനായും കളിച്ച ഈ ലെഫ്റ്റ് ബാക്ക് പുണെയിൽ ലിവർപൂൾ അക്കാദമിയിൽ ഒരു വർഷം പരിശീലനം നേടിയിട്ടുണ്ട്. പുണെ ഡി.എസ്.കെ ശിവജിയൻസിനു വേണ്ടിയാണ് അണ്ടർ 19 ഐ ലീഗിൽ ഇറങ്ങിയത്. കേരളത്തി​െൻറ സന്തോഷ് ട്രോഫി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോകുലം എഫ്.സിയുടെയും ജഴ്സിയണിഞ്ഞു. ബിനോ ജോർജ്, ബിനോയ് സി. ജെയിംസ്, ഷാജിറുദ്ദീൻ, നിഷാദ് തുടങ്ങിയവർ പരിശീലകരാണ്. പടിഞ്ഞാറ്റുംമുറി േമമന അബ്ദുൽ കരീം-ഫാത്തിമ ദമ്പതികളുടെ മകനാണ്. mplrs3 safvan memana സഫ്വാൻ മേമന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story