Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എം. ഇസ്മയിൽ...

പി.എം. ഇസ്മയിൽ അനുസ്മരണം നാളെ; പാലിയേറ്റിവ് കെയറിന് വാഹനം കൈമാറും

text_fields
bookmark_border
കൊണ്ടോട്ടി: മുൻ വാഴയൂർ പഞ്ചായത്ത് പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.എം. ഇസ്മയിൽ അനുസ്മരണ സമ്മേളനം വ്യാഴാഴ്ച നാലിന് കാരാടിൽ നടക്കും. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാഴയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി പാലിയേറ്റിവ് അസോസിയേഷന് പി.എം. ഇസ്മയിലി​െൻറ സ്മരണക്കായി വാഹനം കൈമാറും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി താക്കോൽ കൈമാറും. കെ.എൻ.എ. ഖാദർ സപ്ലിമ​െൻറ് പ്രകാശനം ചെയ്യും. ഇസ്മയിൽ ഫൗണ്ടേഷൻ ഫോർ വെൽഫയർ ആക്‌റ്റിവിറ്റീസിനായി കാരാടിൽ നിർമിക്കുന്ന കെട്ടിടത്തി​െൻറ ബ്രോഷർ കെ. മുഹമ്മദുണ്ണി ഹാജിയും ടി.വി. ഇബ്രാഹിം എം.എൽ.എ സി.ഡി പ്രകാശനവും നിർവഹിക്കും. ഇ.ടി. മുഹമ്മദ്ബഷീർ എം.പി, സി.പി. സൈതലവി തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പി.കെ.സി. അബ്ദുറഹ്മാൻ, എം.കെ. മൂസ ഫൗലാദ്, കെ.പി. മുഹമ്മദലി, എം.കെ. നൗഷാദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story