Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:07 AM GMT Updated On
date_range 2017-09-06T13:37:40+05:30ദിലീപിന് ഐക്യദാർഢ്യവുമായി തിരുവോണനാളിൽ നിരാഹാരം
text_fieldsകോട്ടക്കൽ: മൺമറഞ്ഞ നടൻ പ്രേംനസീറിെൻറ കടുത്ത ആരാധകനാണ് വെട്ടിച്ചിറ സ്വദേശി മനോജ് പ്രഭു. എന്നാൽ, ഇപ്പോൾ ദിലീപിനൊപ്പമാണ് ഇദ്ദേഹം. ജയിലിൽ കഴിയുന്ന താരത്തിന് ഐക്യദാർഢ്യവുമായി തിരുവോണ നാളിൽ നിരാഹാരവുമായിട്ടാണ് മനോജ് പ്രഭു രംഗത്തെത്തിയത്. ആദ്യചിത്രം മുതൽ ഒടുവിൽ പുറത്തിറങ്ങിയ ജോർജ്ജേട്ടൻസ് പൂരം വരെ എല്ലാ ചിത്രങ്ങളും ഇദ്ദേഹം തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. നടൻ അറസ്റ്റിലായത് മുതൽ ജാമ്യത്തിന് വേണ്ടി ആരാധകർ പ്രാഥനയിൽ മുഴുകിയപ്പോൾ മനോജ് പ്രഭു ദിലീപിനെ ജാമ്യത്തിലിറക്കാൻ ആലുവ എസ്.പി ഓഫിസിലും അഡ്വ. രാംകുമാറിെൻറ ഓഫിസിലും കയറിയിറങ്ങുകയായിരുന്നു. സിനിമയിലുള്ളവർ തള്ളിപ്പറഞ്ഞപ്പോഴും ആകെ സ്വന്തമായുള്ള മൂന്ന് സെൻറ് വസ്തുവിെൻറ കരമടച്ച രസീതിയുമായി ദിലീപിനെ ജാമ്യത്തിലിറക്കാൻ വന്ന മനോജ് പ്രഭുവിെൻറ ആരാധന അന്ന് വലിയ വാർത്തയായിരുന്നു. എന്നാൽ, ഓരോ തവണയും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന പ്രഭുവിന് നിരാശയായിരുന്നു ഫലം. ഇഷ്ട താരം തിരുവോണ നാളിൽ ജയിലിൽ കഴിയുമ്പോൾ തനിക്ക് സമാധാനപൂർണമായ ഓണം ആഘോഷിക്കാൻ കഴിയില്ലെന്ന് ഇയാൾ പറയുന്നു. അതുകൊണ്ടാണ് താനും കുടുംബവും ദിലീപിനെ സ്നേഹിക്കുന്നവരും തിരുവോണ നാളിൽ പട്ടിണി കിടന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്ന് മനോജ് പ്രഭു പറഞ്ഞു. വെട്ടിച്ചിറയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തായിരുന്നു നിരാഹാര സമരം. മകൾ പാർവതി, സഹോദരൻ വേണുഗോപാൽ എന്നിവരടക്കം ഏഴ് പേരാണ് നിരാഹാരമനുഷ്ഠിച്ചത്. പ്രമേഷ് കൃഷ്ണ CAPTION kottakkal dileep ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ഐക്യദാർഢ്യവുമായി വെട്ടിച്ചിറയിൽ നിരാഹാരമിരിക്കുന്ന മനോജ് പ്രഭുവും കുടുംബവും
Next Story