Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകമ്പവലി മത്സരത്തിൽ...

കമ്പവലി മത്സരത്തിൽ എം.എൽ.എയും മാവേലിയും നേർക്കു നേർ

text_fields
bookmark_border
വള്ളിക്കുന്ന്: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എൻ.സി.സി വാർഷിക ക്യാമ്പിലെ ഓണാഘോഷം കൗതുകമായി. ആഘോഷത്തി​െൻറ ഭാഗമായി നടത്തിയ കമ്പവലി മത്സരത്തിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എയും മാവേലിയും ഇരുഭാഗത്തുമായി നിന്നത് ഏവരെയും ആവേശത്തിലാക്കി. കമ്പവലി മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, 29 കേരള ബറ്റാലിയൻ എൻ.സി.സി കമാൻഡിങ് ഓഫിസർ കേണൽ എൻ. കുമാർ എന്നിവർ ഓണാശംസകൾ നേർന്നു. ഉറിയടി മത്സരം, ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം തുങ്ങിയവയും നടന്നു. ചെണ്ടമേളവും മാവേലി വേഷവും ആഘോഷത്തിന് ആവേശം പകർന്നു. തുടർന്ന് കേഡറ്റുകൾക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളുമായി ആയിരത്തോളം പേർക്ക് സദ്യയുമുണ്ടായിരുന്നു. ഫോട്ടോ: എൻ.സി.സി. ക്യാമ്പിൽ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന കമ്പവലി മത്സരത്തിൽ പങ്കെടുക്കുന്ന എം.എൽ.എയും മാവേലിയും
Show Full Article
TAGS:LOCAL NEWS 
Next Story