Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:07 AM GMT Updated On
date_range 6 Sep 2017 8:07 AM GMTമരക്കൊമ്പ് വീണ് ബൈക്ക് തകര്‍ന്നു
text_fieldsbookmark_border
പട്ടിക്കാട്: ചീനിമരത്തിെൻറ കൊമ്പ് വീണ് ബൈക്ക് തകര്‍ന്നു. പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം റെയില്‍വേ സ്റ്റേഷന് റോഡില്‍ പുലര്‍ച്ചയാണ് സംഭവം. ഇതോടെ റോഡിൽ ഏറെനേരം ഗതാഗതം മുടങ്ങി. മൂന്ന് മരങ്ങളാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ഈ ഭാഗത്തുള്ളത്. മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ്, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് സമീപവാസി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പടം pattikkad railway road marakomb പട്ടിക്കാട് സ്കൂളിന് സമീപം റെയില്‍വേ സ്റ്റേഷന് റോഡില്‍ ബൈക്കിന് മുകളില്‍ വീണ മരക്കൊമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story