Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:06 AM GMT Updated On
date_range 2017-09-06T13:36:27+05:30ഗൗരി ലേങ്കഷ് വധം െഞട്ടിക്കുന്നത് ^പത്രപ്രവർത്തക യൂനിയൻ
text_fieldsഗൗരി ലേങ്കഷ് വധം െഞട്ടിക്കുന്നത് -പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിൽ വെടിവെച്ചുകൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ മുഴുവൻ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു. നീചത്വവും ഭീരുത്വവും നിറഞ്ഞ ക്രൂര കൃത്യത്തിൽ യൂനിയൻ പ്രതിഷേധിച്ചു. ശക്തമായ സാമൂഹിക-രാഷ്ട്രീയ നിലപാടുള്ള ഉന്നത മാധ്യമ പ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്. സ്വതന്ത്ര ചിന്തക്കും നിലപാടുകൾക്കും എതിരെ അസഹിഷ്ണുതയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഗൗരി. ശക്തമായ പ്രതിഷേധം ഈ നിഷ്ഠൂര വധത്തിനെതിരെ ഉയരണം. ബുധനാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ സി. നാരായണൻ, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ അറിയിച്ചു.
Next Story