Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്‌ലിം യൂത്ത്‌ ലീഗ്...

മുസ്‌ലിം യൂത്ത്‌ ലീഗ് ക്ഷേത്ര സന്ദര്‍ശനം ഇന്ന്

text_fields
bookmark_border
തിരൂരങ്ങാടി: 'എ​െൻറ നാടി​െൻറ മതേതരത്വം' എന്ന ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മത സൗഹാർദ കാമ്പയി​െൻറ ഭാഗമായുള്ള ക്ഷേത്ര സന്ദര്‍ശനം ബുധനാഴ്ച നടക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ വെള്ളിയാമ്പുറം പുഴിക്കല്‍ ഇല്ലം, നന്നമ്പ്ര വിഷ്ണു ക്ഷേത്രം, കണ്ണന്തള്ളി ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക. ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളുമായി സൗഹാർദം പങ്കുവെക്കും. മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എഫ് ജില്ല പ്രസിഡൻറ് സയ്യിദ് ഫക്രുദ്ദീന്‍ അഹ്‌സനി തങ്ങള്‍ കണ്ണന്തളി, റസാഖ് സഖാഫി വെള്ളിയാമ്പുറം, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സലാഹി എന്നിവരും നന്നമ്പ്ര പഞ്ചായത്തിലെ എല്ലാ മഹല്ല് കമ്മിറ്റി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story