Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപടിവാതിലിൽ പൊന്നോണം

പടിവാതിലിൽ പൊന്നോണം

text_fields
bookmark_border
മലപ്പുറം: മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തി​െൻറ പച്ചപ്പും സാഹോദര്യത്തി​െൻറ നറുമണവും നിറക്കുന്ന തിരുവോണനാള്‍ വന്നെത്തി. അത്തം ഒന്നിന്‌ തുടങ്ങിയ ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനമാണിന്ന്. തിരുവോണ ദിനത്തില്‍ മഹാബലി പ്രജകളെ കാണാന്‍ വന്നെത്തും എന്നാണ്‌ വിശ്വാസം. തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുന്നിൽ ആവണിപ്പലകയിലിരിക്കുന്നതാണ് പതിവ്. ഓണത്തപ്പ​െൻറ സങ്കൽപരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്‌. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധുമിത്രാദികള്‍ നാട്ടിലേക്ക്‌ ഓടിയെത്തുന്ന ദിവസംകൂടിയാണ് തിരുവോണനാൾ. പഴയ ഓര്‍മകളും സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ അച്ഛനമ്മമാരെ സന്ദര്‍ശിച്ച്‌ അവര്‍ക്കൊപ്പമിരുന്ന്‌ സദ്യയുണ്ണുന്നു. പുതിയ കാലത്ത് ഒാണവും ന്യൂജെൻ രൂപം കൈവരിച്ചിട്ടുണ്ട്. നഗരത്തിരക്കിൽ പാചകത്തിന് സമയമില്ലാത്തതിനാൽ ഇൻസ്റ്റൻറ് പായസവും ഹോട്ടലുകളിൽനിന്നുള്ള സദ്യവട്ടവുമാണ് മിക്കവർക്കും ആശ്രയം. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒാണാശംസകൾ ഒഴുകിപരക്കുന്നു. വിപണിയിലെ സർക്കാർ ഇടപെടൽ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താൻ സഹയകരമായിട്ടുണ്ട്. ഒാണച്ചന്തകളിൽ നാടൻ പച്ചക്കറിക്കും പഞ്ഞമുണ്ടായില്ല. മഴ മാറിനിൽക്കുന്നത് ആഘോഷത്തിന് മാറ്റുകൂട്ടുന്നു. പെരുന്നാളിന് പിന്നാലെയെത്തിയ തിരുവോണനാളിൽ ഉല്ലാസകേന്ദ്രങ്ങൾ തിരക്കിലമരും. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപാടിലാണ്. ഞായറാഴ്ച ഉത്രാടപ്പാച്ചിലിൽ നാടും നഗരവും തിരക്കിലമർന്നു. ഉപ്പേരിക്കും ശർക്കരവരട്ടിക്കും വാഴയിലക്കും ആവശ്യക്കാരാറെയായിരുന്നു. ജി.എസ്.ടിയിൽ വില കുതിച്ചുയർന്നിട്ടും ഹോട്ടലുകളിൽ സദ്യയുടെ ബുക്കിങ്ങിന് കുറവുണ്ടായില്ല. റെഡിമെയ്്ഡ് പായസമേളകളിലും ജനം തിരക്കി. നാടി​െൻറ മുക്കുമൂലകളിൽ ഉത്രാടനാളിലും ഒാണാഘോഷം പൊടിപൊടിച്ചു. ക്ലബുകളും കലാകൂട്ടായ്മകളുമാണ് മത്സരങ്ങളും സദ്യയും പായസവിതരണവുമായി ഒാണം കെേങ്കമമാക്കിയത്. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ മലപ്പുറം കോട്ടക്കുന്ന് അരങ്ങ് ഒാപൺ എയർ ഒാഡിറ്റോറിയത്തിൽ ഒാണം ഫെസ്റ്റിവൽ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ എടപ്പാളിൽ സംഘടിപ്പിച്ച സരസ് വിപണന പ്രദർശന മേളക്ക് ഉത്രാടനാളിൽ കൊടിയിറങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story