Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:06 AM GMT Updated On
date_range 2017-09-04T13:36:01+05:30െഎ.ഒ.സി സമരം: ചർച്ചയിൽ തീരുമാനമായില്ല
text_fieldsമലപ്പുറം: ചേളാരി ഇന്ത്യൻ ഒായിൽ കോർപറേഷനിലെ (െഎ.ഒ.സി) തൊഴിലാളി സമരം ഒത്തുതീർക്കുന്നതിെൻറ ഭാഗമായി മലപ്പുറത്ത് നടത്തിയ ചർച്ച പരാജയം. ജില്ല ലേബർ ഒാഫിസർ സുനിൽ തോമസിെൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മാനേജ്മെൻറ് പ്രതിനിധികളും കോൺട്രാക്ടർമാരും സംഘടന പ്രതിനിധികളും പെങ്കടുത്തു. ഇരുവിഭാഗവും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നതോടെ ചർച്ചയിൽ ഫലമുണ്ടായില്ല. വ്യാഴാഴ്ച കോഴിക്കോട് ജില്ല േലബർ ഒാഫിസറുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്തും. ബോണസ് പ്രശ്നത്തിെൻറ പേരിൽ ട്രക്ക് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ഫില്ലിങ് പ്ലാൻറിൽ പാചകവാതക വിതരണം ശനിയാഴ്ച നിലച്ചിരുന്നു. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും തീരുമാനമായില്ല. കഴിഞ്ഞവർഷം നൽകിയതിനേക്കാൾ 3,000 രൂപ തൊഴിലാളികൾ ആവശ്യപ്പെട്ടു. 250 രൂപ വർധനവാണ് ട്രക്ക് ഉടമകളും വാതക എജൻസികളും ചർച്ചയിൽ വ്യക്തമാക്കിയത്. തുടർന്ന് ശനിയാഴ്ച സൂചന പണിമുടക്ക് നടത്തുകയായിരുന്നു. മാനേജ്മെൻറിെൻറയും േകാൺട്രാക്ടർമാരുടെയും കടുംപിടുത്തമാണ് ചർച്ച അലസാൻ കാരണമെന്ന് െഎ.ഒ.സി ട്രാൻസ്പോർട്ട് വർക്കേഴ്സ് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. എം. രാജൻ ആരോപിച്ചു.
Next Story