Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:06 AM GMT Updated On
date_range 4 Sep 2017 8:06 AM GMTഒരു വീട്ടിലെ മൂന്നുപേർ വെട്ടേറ്റ് ആശുപത്രിയിൽ
text_fieldsbookmark_border
ഒരു വീട്ടിലെ മൂന്നുപേർ വെട്ടേറ്റ് ആശുപത്രിയിൽ ഓച്ചിറ: മദ്യപിച്ച് എത്തിയ ഗൃഹനാഥൻ വീട്ടിൽ ഉണ്ടാക്കിയ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ, ഭാര്യ, മകൻ എന്നിവർക്ക് ഗുരുതര പരിക്ക്. ചങ്ങൻകുളങ്ങര കൊച്ചു കൈലാസം വീട്ടിൽ ചന്ദ്രശേഖരപിള്ള (55), ഭാര്യ വൃന്ദ (44), മകൻ അഖിൽ വിനായക് (24) എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 7.30നാണ് സംഭവം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ ചന്ദ്രശേഖരപിള്ള ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ വെട്ടുകയുമായിരുന്നു. കണ്ടു നിന്ന മകൻ പിതാവിനെ വെട്ടി. തുടർന്ന് മകനും വെട്ടേറ്റു. പിതാവിെൻറ നില അതിഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story