Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിയ്യം കായൽ...

ബിയ്യം കായൽ ജലോത്സവത്തിന് നാടൊരുങ്ങി

text_fields
bookmark_border
പൊന്നാനി: താലൂക്ക് ടൂറിസം വാരാഘോഷത്തി​െൻറ ഭാഗമായി അവിട്ടം നാളിൽ ബിയ്യം കായലി​െൻറ ഓളപ്പരപ്പുകൾക്ക് ആവേശം പകരുന്ന ജലോത്സവത്തിന് ഒരുക്കം പൂർത്തിയായി. മേജർ, മൈനർ വിഭാഗങ്ങളിലായി ഒമ്പത് വീതം വള്ളങ്ങൾ കായലിലിറങ്ങും. മേജർ വിഭാഗത്തിൽ നവജീവൻ പടിഞ്ഞാറെക്കരയുടെ സാഗരറാണി, കാത്തിരമുക്ക് ചൈതന്യ ക്ലബി​െൻറ കെട്ട് കൊമ്പൻ, ന്യൂ ടൂറിസ്റ്റ് ക്ലബി​െൻറ പറക്കുംകുതിര, പുഴമ്പ്രം ആരാധന ക്ലബി​െൻറ കായൽ മണി, കടവനാട് സ്റ്റാർസ് ക്ലബി​െൻറ ചുള്ളിക്കാടൻ, നന്മ കാത്തിരമുക്കി​െൻറ അമ്പലപ്പറമ്പൻ, കാഞ്ഞിരമുക്ക് പത്തായി നവയുഗം ക്ലബി​െൻറ ജലറാണി, എരിക്കമണ്ണ ന്യൂ ക്ലാസിക്ക് ക്ലബി​െൻറ മണി കൊമ്പൻ പള്ളിപ്പടി ഫിറ്റ്വെൽ ക്ലബി​െൻറ കായൽക്കുതിര എന്നിവയും മൈനർ വിഭാഗത്തിൽ പുഴമ്പ്രം യുവശ്രീയുടെ പടവീരൻ, പാടത്തങ്ങാടി യുവശക്തി ക്ലബി​െൻറ വജ്ര, കാഞ്ഞിരമുക്ക് പത്തായി നവരശ്മി ക്ലബി​െൻറ സൂപ്പർ ജെറ്റ്, പുഴമ്പ്രം വിവേകാനന്ദയുടെ വടക്കുംനാഥൻ, പുഴമ്പ്രം ടീം ഭാവനയുടെ പാർഥസാരഥി, ടി.പി.പി. കാഞ്ഞിരമുക്കി​െൻറ പുളിക്കകടവൻ, മുക്കൂട്ടക്കൽ പാലം സാേൻറാസ് ക്ലബി​െൻറ കൊച്ചുകൊമ്പൻ, പള്ളിപ്പടി ഫിറ്റ്വെൽ ക്ലബി​െൻറ കായൽ കുതിര, ന്യൂ ടൂറിസ്റ്റ് ക്ലബി​െൻറ ജൂനിയർ പറക്കുംകുതിര എന്നിവയും നീറ്റിലിറങ്ങും. വള്ളംകളി കാണാൻ ദൂര ദിക്കുകളിൽനിന്നു പോലും നിരവധി പേരാണ് അവിട്ടം ദിനത്തിൽ ബിയ്യം കായലോരത്ത് എത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story