Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകമ്പ്യൂട്ടർ പരിശീലനം–...

കമ്പ്യൂട്ടർ പരിശീലനം– മാസ്റ്റർ െട്രയിനർ നിയമനം

text_fields
bookmark_border
പാലക്കാട്: കുഴൽമന്ദം ഗവ. പ്രീ- എക്സാമിനേഷൻ െട്രയിനിങ് സ​െൻററിൽ നടക്കുന്ന ഡാറ്റ എൻട്രി, ഡി.ടി.പി. കമ്പ്യൂട്ടർ കോഴ്സുകളുടെ പരിശീലനത്തിന് മാസ്റ്റർ െട്രയിനറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം, പി.ജി.ഡി.സി.എ. എന്നിവ കൂടാതെ വേഡ് െപ്രാസസിങ്, എം.എസ്. വേഡ്, സ്െപ്രഡ് ഷീറ്റ് പാക്കേജ്്, ഡി.ടി.പി, പേജ്മേക്കർ, ഐ.എസ്.എം എന്നിവയിൽ അംഗീകൃത സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, ജാതി, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്റ്റംബർ 13 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾ പ്രിൻസിപൽ, ഗവ. പ്രീ -എക്സാമിനേഷൻ െട്രയിനിങ് സ​െൻറർ, ഇ.പി. ടവർ, കുഴൽമന്ദം-678702 വിലാസത്തിൽ ലഭിക്കും. ഫോൺ: 04922 273777 മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം പാലക്കാട്: രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളുടെ പോസ്റ്റ് മെട്രിക് തലത്തിൽ പഠിക്കുന്ന മക്കൾക്ക് ഫിഷറീസ് വകുപ്പ് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നു. വിശദവിവരങ്ങൾ മലമ്പുഴ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഓഫിസിൽനിന്ന് ലഭിക്കും. ഫോൺ: 0491 2815245. പൂക്കൾക്ക് തീ വില; തൊട്ടാൽ പൊള്ളും വടക്കഞ്ചേരി: തിരുവോണത്തിന് ദിവസം മാത്രം ശേഷിക്കെ പൂവിന് പൊന്നുംവില. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലയിൽ വൻ വർധനവാണ്. ഉൽപാദനം കുറഞ്ഞതാണ്‌ വില കുത്തനെ ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വില ഉയരുന്നത്‌ കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിവാഹ സീസണായതോടെ മുല്ലപ്പൂവിനും വില ഉയർന്നു. ആവശ്യക്കാരേറുന്നതോടെ വില ഇനിയുമുയരും. ദിണ്ടിക്കൽ, കോയമ്പത്തൂർ, ഗുണ്ടൽപേട്ട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മേഖലയിൽ പൂക്കൾ എത്തുന്നത്. ശനിയാഴ്ച ദിണ്ടിക്കൽ നിലകോട്ടയിൽ വെള്ള ജമന്തിക്ക് 450 രൂപയായിരുന്നു വില. ചില്ലറ വിൽപ്പന 550 രൂപയാണ്. റോസ് അരളി 600, വെള്ള അരളി 600, ചുവന്ന അരളി 700, വാടാമല്ലി 250, മുല്ലപ്പൂവ് 600, ചെണ്ടുമല്ലി 120, ലില്ലിപ്പൂവ് 600 എന്നിങ്ങനെയാണ് വിൽപന നടന്നത്. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ക്ലബുകളിലും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മൽസരങ്ങളും ആഘോഷങ്ങളും നടക്കുന്നതിനാൽ പൂക്കടകൾക്ക് മുമ്പിൽ വൻ തിരക്കാണ്. പൂവിലകയറ്റം മൂലം അളവിൽ കുറക്കുന്നുണ്ടെങ്കിലും പൂക്കളമൊരുക്കാൻ പൂവ് ശേഖരിക്കുന്ന തിരക്കിലാണ് നാടാകെ. ഓണത്തപ്പൻ വിൽപനയും പൊടി പൊടിക്കുന്നണ്ട്. മൂന്നെണ്ണത്തി‍​െൻറ ഒരു സെറ്റിന് 200 രൂപയാണ് വില. കളിമണ്ണി‍​െൻറ വില ഉയർന്നതോടെയാണ് ഓണത്തപ്പനും വില ഉയർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story