Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാണാതായ വിദ്യാർഥി...

കാണാതായ വിദ്യാർഥി കിണറ്റിൽ മരിച്ച നിലയിൽ

text_fields
bookmark_border
കോട്ടക്കൽ: കാണാതായ കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാപ്പനങ്ങാടി ലക്ഷംവീട് കോളനിയിലെ പാലക്കൽ ജബ്ബാറി​െൻറ മകൻ മുഹമ്മദ് ഷഫീറാണ് (14) മരിച്ചത്. കിണറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് ഷഫീറിനെ കാണാതായത്. പുലർച്ചെ പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും അന്വേഷണമാരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ കുട്ടിയുടെ പടം െവച്ച് പ്രചരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ചാപ്പനങ്ങാടി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു. മലപ്പുറം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ചാപ്പനങ്ങാടി പി.എം.എസ്.എ.എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥിയാണ്. മാതാവ്: സീനത്ത്. സഹോദരങ്ങൾ: ഷഫീഖ്, ഷഫീദ, ഷബീർ, സഫ്വാൻ, സൽമാനുൽ ഫാരിസ്. ലോറിക്ക് പിറകിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു തിരൂരങ്ങാടി: ലോറിക്ക് പിറകിൽ കാറിടിച്ച് ബാലൻ മരിച്ചു. ഫറോക്ക് നല്ലൂർ അത്തംവളവ് ഉള്ളാട്ടിൽ മുനീറി​െൻറ മകൻ മുഹമ്മദ് ഷെഫിനാണ് (അഞ്ചര) മരിച്ചത്. ആനങ്ങാടി ഐഡിയൽ സ്‌കൂൾ ഒന്നാംതരം വിദ്യാർഥിയാണ്. പിതാവ് മുനീറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ എ.ആർ നഗർ ഇരുമ്പുചോലയിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുേമ്പാഴായിരുന്നു അപകടം. മുഹമ്മദ് ഷെഫി​െൻറ മാതാവ്: സീനത്ത്. സഹോദരി: ഹിബ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story