Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടെങ്ങും...

നാടെങ്ങും പെരുന്നാളാഘോഷം

text_fields
bookmark_border
തിരുനാവായ: ഇരട്ട ജുമുഅയുടെ പുണ്യം നുകർന്ന നിർവൃതിയിൽ മുസ്ലിം ജനസമൂഹം ബലിപെരുന്നാളാഘോഷിച്ചു. വെള്ളിയാഴ്ച ഏറെക്കാലത്തിനു ശേഷം രണ്ട് ജുമുഅകൾ ഒരുമിച്ചെത്തിയതിനാൽ കാലത്ത് ഒമ്പതിനു മുമ്പുതന്നെ മസ്ജിദുകളിലും ഈദ്ഗാഹുകളിലുമെല്ലാം പെരുന്നാൾ നമസ്കാരം നടന്നു. പ്രവാചകൻ ഇബ്രാഹിമി​െൻറ ത്യാഗസന്നദ്ധതയും ദൈവഭക്തിയും കൈക്കൊണ്ട് ജീവിതം സംശുദ്ധമാക്കണമെന്ന് പെരുന്നാൾ നമസ്കാരത്തിനു ശേഷം ഇമാമുമാർ ആഹ്വാനം ചെയ്തു. തുടർന്ന് പെരുന്നാൾ സദ്യക്കു ശേഷം വിശ്വാസികൾ അയൽ വീടുകളും ബന്ധുവീടുകളും സന്ദർശിച്ചു. രണ്ടാം പെരുന്നാൾ വിരുന്നു വരവി​െൻറയും പോക്കി​െൻറയും ദിവസമായിരുന്നു. പാചകപ്പുര ഉദ്ഘാടനം ചമ്രവട്ടം: ചമ്രവട്ടം ശാസ്ത എ.യു.പി സ്കൂളിലെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. കുമാരൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി. വിജീഷ് ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.ആർ. രാമനുണ്ണി അനുമോദന പ്രസംഗം നടത്തി. തിരൂർ ബി.പി.ഒ ബാബുരാജ് അവാർഡ്ദാനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം. സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, വാർഡ് മെംബർ എ. മനോജ്, ധർമൻ മാസ്റ്റർ, കെ.പി. നൗഷാദ്, സ്കൂൾ ലീഡർ വി.യു. അരവിന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story