Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്മാട് മസ്ജിദിൽ ഇതര...

ചെമ്മാട് മസ്ജിദിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പെരുന്നാൾ സംഗമം

text_fields
bookmark_border
തിരൂരങ്ങാടി: ബലിപെരുന്നാൾ ദിനത്തിൽ മഹല്ല് കമ്മിറ്റി ചെമ്മാട് പഴയ ജുമാമസ്ജിദിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംഗമമൊരുക്കി. ബംഗാൾ, അസം, ഛത്തീസ്ഗഢ്, ബിഹാർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഒത്തുചേർന്നത്. ഇരുനൂറോളം തൊഴിലാളികൾ പങ്കെടുത്തു. പെരുന്നാൾ നമസ്‌കാരത്തിനെത്തിയവർക്ക് ഉർദു, ഹിന്ദി, അറബി ഭാഷകളിൽ പ്രഭാഷണവും ആത്മീയ ക്ലാസും നൽകി. ചെമ്മാട് ദാറുൽ ഹുദാ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനായ അമീർ ഹുസൈൻ ഹുദവി, ഇസ്മായിൽ ഹുദവി ചെമ്മാട്, പി.കെ. മുഹമ്മദ് ശരീഫ് ഹുദവി എന്നിവർ ക്ലാസെടുത്തു. യു. ഷാഫി ഹാജി, ഇസ്ഹാഖ് ബാഖവി, ഇസ്സുഇസ്മായിൽ, മുജീബ് മനരിക്കൽ, കെ.ടി. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story