Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിഷരഹിത പച്ചക്കറി കൃഷി ...

വിഷരഹിത പച്ചക്കറി കൃഷി വിളവെടുപ്പ്

text_fields
bookmark_border
എടവണ്ണ: ഡി.വൈ.എഫ്‌.ഐ എടവണ്ണ മേഖല കമ്മിറ്റിയുടെ മന്ത്രി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. കല്ലിടുമ്പില്‍ പി.വി. ബഷീര്‍ സൗജന്യമായി കൃഷിക്ക് വിട്ടുകൊടുത്ത സ്ഥലത്താണ് ജൈവകൃഷിയിറക്കിയിരുന്നത്. മത്തന്‍, ഇളവന്‍, പയര്‍, കൈപ്പ, വെള്ളരി, ചീര, വെണ്ട, ചിരങ്ങ തുടങ്ങി പ്രധാന വിളകളാണ് കൃഷി ചെയ്തത്. കെ. റഹീം, എ. ആലി, പി. നജീബ്, കെ. ഷഫീഖ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. കൃഷി ഓഫിസര്‍ കെ. സുബൈര്‍ ബാബു, ഡി.വൈ.എഫ്‌.ഐ വണ്ടൂര്‍ ബ്ലോക്ക് സെക്രട്ടറി എ.പി. ഫിറോസ് ബാബു, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍, സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.പി. സുല്‍ഫിക്കറലി, വി. അര്‍ജുനന്‍, പി. ബാലകൃഷ്ണന്‍, എം. ജാഫര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story