Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightെക്രഡിറ്റ് കാർഡ് വിവരം...

െക്രഡിറ്റ് കാർഡ് വിവരം ചോർത്തി തട്ടിപ്പ്: പ്രതി റിമാൻഡിൽ

text_fields
bookmark_border
നിലമ്പൂർ: ബാങ്ക് ഉദ‍്യോഗസ്ഥ​െൻറ െക്രഡിറ്റ് കാർഡ് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തൃശൂർ തിരുവില്വാമല പട്ടിപറമ്പ് ഐക്കരകണ്ടത്തിൽ നെൽസൺ വർഗീസ് എന്ന സിബിയെയാണ് (28) അറസ്റ്റ് ചെയ്തിരുന്നത്. ചന്തക്കുന്ന് എസ്.ബി.ഐ ശാഖ മാനേജറുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി രണ്ടിന് 30,000 രൂപക്ക് സാധനം വാങ്ങിയെന്ന് കാണിച്ച് ബാങ്ക് മാനേജർക്ക് 50 സന്ദേശങ്ങൾ ഫോണിൽ ലഭിച്ചു. അക്കൗണ്ട് മറ്റാരോ ഉപയോഗിച്ചെന്ന് മനസ്സിലാക്കിയതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നീട് കാർഡ് മരവിപ്പിച്ചു. അക്കൗണ്ടിലെ ഇടപാട് വിവരം ശേഖരിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഐ.ടി മേഖലയിൽ പരിചയമുള്ളയാളാണ് പ്രതി. രാജ‍്യാന്തര ഹാക്കർമാരുടെ സൈറ്റിൽനിന്നാണ് ബാങ്ക് മാനേജറുടെ അക്കൗണ്ട് നമ്പർ കിട്ടിയതെന്ന് പ്രതി മൊഴിനൽകി. നിലമ്പൂർ സി.ഐ കെ.എം. ബിജുവി‍​െൻറ നേതൃത്വത്തിൽ എസ്.ഐ വി.പി. അബൂബക്കർ, റെന്നി ഫിലിപ്പ്, ഇ.ജി. പ്രദീപ്, ജയരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പടം mpg21 prathi പ്രതി നെൽസൺ വർഗീസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story