Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 8:08 AM GMT Updated On
date_range 2017-09-03T13:38:59+05:30me7
text_fieldsമലവെള്ളപ്പാച്ചിലിൽ സ്കൂളിെൻറ സുരക്ഷഭിത്തി തകർന്നു. ഉൗർങ്ങാട്ടിരി: മലവെള്ളപ്പാച്ചിലിൽ ഓടക്കയം ജി.യു.പി സ്കൂളിെൻറ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിനരികെയുള്ള തോടിനോട് ചേർന്ന സുരക്ഷഭിത്തി തകർന്നു. സ്കൂളിന് മുൻഭാഗത്ത് കൂടെയും പിൻഭാഗത്ത് കൂടെയും തോടുകളിൽ വെള്ളം കുതിച്ചൊഴുകി. സ്കൂൾ അവധിയായതിനാൽ ഇപ്പോൾ സുരക്ഷ പ്രശ്നങ്ങളില്ല. 2007ൽ ഓടക്കയത്തും വെറ്റിലപ്പാറയിലും വൻ ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. ഉരുൾപൊട്ടൽ നടന്നിടത്ത് 2014ൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കമുണ്ടായിരുന്നെങ്കിലും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തും ആദിവാസികളും ശക്തമായി ഇടപെട്ട് നീക്കം തടഞ്ഞത് ഇപ്പോൾ അനുഗ്രഹമായി. ഫോട്ടോ 2: മലവെള്ളപ്പാച്ചിലിൽ ഓടക്കയം ജി.യു.പി സ്കൂളിെൻറ സംരക്ഷണഭിത്തി തകർന്ന നിലയിൽ
Next Story