Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാവോവാദികൾക്കിടയിൽ...

മാവോവാദികൾക്കിടയിൽ ഭിന്നത; പലരും കീഴടങ്ങാൻ തയാറെന്ന് പൊലീസ്

text_fields
bookmark_border
അഗളി: അട്ടപ്പാടിയിലെ മാവോവാദി ഗ്രൂപ്പുകൾ തമ്മിൽ തർക്കം രൂക്ഷമായതായി സൂചന. വിഭാഗീയതയെ തുടർന്ന് മാവോവാദികളിൽ പലരും കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി പൊലീസ് സൂചന നൽകി. 2013 മുതൽ മേഖലയിൽ പ്രവർത്തിച്ചിട്ടും ആദിവാസികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിയാതെ വന്നത് ഇവർക്കിടയിൽ ഭിന്നതക്ക് കാരണമായിട്ടുണ്ട്. പല ഊരുകളിലും ഇവരെത്തുന്നത് ഭക്ഷണം ആവശ്യപ്പെട്ടാണ്. പലപ്പോഴും രാത്രി വൈകിയെത്തി ഭീഷണിപ്പെടുത്തി ഭക്ഷണം വാങ്ങുന്നത് ആദിവാസികൾക്കിടയിലും എതിർപ്പിന് കാരണമായി. അഭിപ്രായഭിന്നതകളും ഭൂമിശാസ്ത്രപരമായ പരിമിതികളും പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്നതായും പലരും കീഴടങ്ങാനുള്ള നീക്കത്തിലാണെന്നും അഗളി ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യൻ സൂചന നൽകി. മേഖലയിലെ കാടുകൾ കേന്ദ്രീകരിച്ച് തണ്ടർബോൾട്ടി‍​െൻറ തിരച്ചിലും ഇവർക്ക് പ്രതിസന്ധിയായി. കീഴടങ്ങാൻ സന്നദ്ധരാകുന്നവർക്ക് നിയമപരിരക്ഷ നൽകുമെന്നും നിലമ്പൂർ നാടുകാണിയിൽ പ്രവർത്തിക്കുന്ന ചില മാവോവാദികളും കീഴടങ്ങാൻ സന്നദ്ധരാണെന്ന് സൂചന ലഭിച്ചിട്ടുെണ്ടന്നും ഡിവൈ.എസ്.പി പറഞ്ഞു. അട്ടപ്പാടിയിൽ ഭവാനി, ശിരുവാണി എന്നീ രണ്ട് ദളങ്ങളായാണ് മാവോവാദികൾ പ്രവർത്തിക്കുന്നത്. പുതൂർ പഞ്ചായത്തിലുൾപ്പെടുന്ന കുറുമ്പ വിഭാഗത്തിൽപെട്ട ആദിവാസികൾ അധികമുള്ള മേഖലയിലാണ് ഭവാനി ദളം പ്രവർത്തിക്കുന്നത്. 15ഒാളം പേരാണ് ഭവാനി ദളത്തിലുള്ളതെന്നാണ് പൊലീസ് നിഗമനം. തമിഴ്നാട് കിണ്ണക്കര, മഞ്ചൂർ പ്രദേശങ്ങൾ ഇവരുടെ സാന്നിധ്യമുള്ള ഇടങ്ങളാണ്. ഇവിടെ കേരളത്തി​െൻറ ഭാഗത്തെ ഊരടം ഊരിൽ മാവോവാദികൾ സ്വാധീനമുറപ്പിക്കാൻ നിരവധി ശ്രമം നടത്തിയിരുന്നു. കുടിയേറ്റ മേഖലയായ അഗളി പഞ്ചായത്തിലെ ഓടപ്പെട്ടി, ഒമ്മല, കുറുക്കൻകുണ്ട് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ശിരുവാണി ദളം പ്രവർത്തിക്കുന്നത്. പത്തിൽ താഴെ മാവോവാദികൾ മാത്രമാണ് ഈ ദളത്തിലുള്ളത്. കീഴടങ്ങിയ കന്യാകുമാരി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story