Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 1 Sep 2017 8:08 AM GMTകരിപ്പൂരിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
text_fieldsbookmark_border
കരിപ്പൂരിൽ 35 ലക്ഷത്തിെൻറ സ്വർണം പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കണ്ണൂർ ചമ്പാട് പണിയന്നൂർ പി.എം മുക്ക് സ്വദേശി നിസാർ അബ്ദുല്ല പഴപുറായിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. വ്യാഴാഴ്ച പുലർച്ച ദുബൈയിൽനിന്നുള്ള ഇൻഡിഗോ എയറിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. അടിവസ്ത്രത്തിനുള്ളിലാണ് 1.283 കിലോഗ്രാം സ്വർണം ഒളിപ്പിച്ചത്. ആഗമന ഹാളിലെ എക്സിറ്റ് ഗേറ്റിന് സമീപം തടഞ്ഞുനിർത്തി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 11 സ്വർണ ബിസ്കറ്റുകളായിട്ടായിരുന്നു ഇവ ഒളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story