Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmt

mt

text_fields
bookmark_border
മാപ്പിളകല അക്കാദമി ഓണാഘോഷം തിരുവനന്തപുരത്തും തലശ്ശേരിയിലും കൊണ്ടോട്ടി: മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഓണാഘോഷം തിരുവനന്തപുരത്തും തലശ്ശേരിയിലുമായി നടക്കും. ഓണാഘോഷത്തി​െൻറ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാരാഘോഷത്തിൽ സെപ്റ്റംബർ ആറിന് വൈകീട്ട് ഏഴിന് മാപ്പിളകല അക്കാദമി അവതരിപ്പിക്കുന്ന അറബനമുട്ട്, ദഫ് മുട്ട് എന്നിവ അരങ്ങേറും. സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് വിതരണത്തോടനുബന്ധിച്ച് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെപ്റ്റംബർ എട്ടിന് വൈകീട്ട് ഏഴിന് കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ വൈദ്യർ മാപ്പിളകല അക്കാദമി ഇശൽ നൈറ്റും സംഘടിപ്പിക്കുന്നുണ്ട്. കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി അക്കാദമിയുടെ സഹകരണത്തോടെ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന മാപ്പിളകല ശിൽപശാല വൈദ്യർ അക്കാദമിയിൽ സെപ്റ്റംബർ ആറിനും ഏഴിനുമായി നടക്കും. 14 ജില്ലകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story