Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 5:07 AM GMT Updated On
date_range 2017-10-21T10:37:57+05:30അക്ഷയ ജീവനക്കാർ സൂക്ഷ്മത പുലർത്തണം ^പി.എസ്.സി ചെയർമാൻ
text_fieldsഅക്ഷയ ജീവനക്കാർ സൂക്ഷ്മത പുലർത്തണം -പി.എസ്.സി ചെയർമാൻ മലപ്പുറം: ഉദ്യോഗാർഥികളുടെ ഒറ്റത്തവണ രജിസ്േട്രഷൻ, അപേക്ഷ സമർപ്പണം, പി.എസ്.സിയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ എന്നിവ നിർവഹിക്കുന്ന അക്ഷയ ജീവനക്കാർ സൂക്ഷ്മത പുലർത്തണമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം. കെ. സക്കീർ. പി.എസ്.സി വജ്രജൂബിലിയുടെ ഭാഗമായി ജില്ലയിലെ അക്ഷയ ജീവനക്കാർക്ക് സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു ക്ലിക്ക് ഒരു പേക്ഷ, ഉദ്യോഗാർഥിയുടെ സർക്കാർ ജോലി നേടുക എന്ന സ്വപ്നം ഇല്ലാതാക്കും. കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത ഉദ്യോഗാർഥികൾ മുഖ്യമായും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. 42 ലക്ഷം അപേക്ഷകരാണ് പി.എസ്.സിക്കുള്ളത്. വിവിധ തസ്തികകളിലായി പ്രതിവർഷം 3.82 കോടി അപേക്ഷ പി.എസ്.സി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു. പി.എസ്.സി മെംബർ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പി.എസ്.സി അംഗം മുഹമ്മദ് മുസ്തഫ കടമ്പോട്ട്, അക്ഷയ ജില്ല േപ്രാജക്ട് മാനേജർ കിരൺ എസ്. മേനോൻ, പി.എസ്.സി ജോയൻറ് സെക്രട്ടറി രവീന്ദ്രൻ നായർ, പി.എസ്.സി ജില്ല ഓഫിസർ ടി.കെ. ജോസഫ്, അണ്ടർ സെക്രട്ടറി പി. സതീഷ്, അക്ഷയ കോഒാഡിനേറ്റർ നിയാസ് പുൽപ്പാടൻ എന്നിവർ പങ്കെടുത്തു. ജില്ല ആസൂത്രണ സമിതി ഇന്ന് മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ല ആസൂത്രണ സമിതി ശനിയാഴ്ച വൈകീട്ട് മൂന്നിന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.
Next Story