Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 5:07 AM GMT Updated On
date_range 21 Oct 2017 5:07 AM GMTപച്ചത്തേങ്ങ സംഭരണം തുടങ്ങണം
text_fieldsbookmark_border
മലപ്പുറം: പലപ്രാവശ്യം സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം 16 മാസം പിന്നിട്ടിട്ടും ഇതുവരെ നടപ്പാക്കാൻ കഴിയാത്തതിൽ സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നാളികേരത്തിെൻറ തറവില 40 രൂപയായി നിശ്ചയിക്കണമെന്നും. ജനവാസ പ്രദേശങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദലിത് കോളനികൾ, കൃഷിയിടങ്ങൾ, ജലേസ്രാതസ്സുകൾ, ശ്മശാനം എന്നിവ ഒഴിവാക്കി ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മറിച്ചാണെങ്കിൽ പ്രക്ഷോഭം തുടങ്ങും. സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെ.പി. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. വി. കുഞ്ഞാലി, പി.പി. ഇബ്രാഹിം, എ. ഇബ്രാഹിം, പി.കെ. അബ്ദുറഹിമാൻ, ടി. മൂസ ഹാജി, എം.എം. യൂസഫ്, കെ. മുഹമ്മദ്, കെ.പി. അബ്ദുനാസർ, എ. അബ്ദുൽ കരീം, പി. മൊയ്തീൻകുട്ടി, എം. മുഹമ്മദ് കുട്ടി മുൻഷി, എ.വി. അബ്ദു, പി.കെ. പോക്കർ ഹാജി, സി.ടി. നാസർ, മുഹമ്മദാലി, പി.പി. കുഞ്ഞാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story