Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ് ടൗണ്‍...

കാളികാവ് ടൗണ്‍ സൗന്ദര്യവല്‍ക്കരണം; നാട്ടുകാര്‍ പ്രതീക്ഷയില്‍

text_fields
bookmark_border
കാളികാവ്: മലയോര ഗ്രാമമായ കാളികാവി​െൻറ വികസനം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന ടൗണ്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതിയില്‍ നാട്ടുകാര്‍ പ്രതീക്ഷയിൽ. എം.എല്‍.എ ഫണ്ടില്‍നിന്ന് 1,80,00,000 രൂപ വിനിയോഗിച്ചാണ് പദ്ധതി. താലൂക്ക് സര്‍വെയറുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി സർവേ നടന്നെങ്കിലും റോഡി​െൻറ വീതിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. പതിനാല് മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കണമെന്നാണ് ജനകീയ സമിതി ആവശ്യപ്പെടുന്നതെങ്കിലും ഒട്ടേറെ കെട്ടിടങ്ങളെ ഇത് ബാധിക്കുന്നത് ഉടമകളെ പ്രയാസത്തിലാക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു, മുന്‍ പ്രസിഡൻറ് വി.പി.എ. നാസര്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച പുരോഗമിക്കുകയാണ്. കാളികാവ് അങ്ങാടിയും ജങ്ഷനുമായി ബന്ധിപ്പിക്കുന്ന ആധുനിക സംവിധാനത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. അങ്ങാടിക്ക് സമീപത്തെ റോഡിലെ കയറ്റം കുറക്കുന്നതോടെ ഇരു അങ്ങാടികളുടേയും ഇടയിലെ അന്തരം കുറയും. റോഡ് വികസിപ്പിക്കുന്നതിന് പുറമെ പ്രത്യേക സംവിധാനത്തോടെയുള്ള നടപ്പാതകളും അഴുക്കുചാലുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് കാളികാവില്‍ ഒരുങ്ങുന്നത്. പടം കാളികാവ് ടൗണ്‍ വികസനത്തിനായി തയാറാക്കിയ പ്ലാന്‍
Show Full Article
TAGS:LOCAL NEWS 
Next Story