Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്കട-^കൂട്ടില്‍...

മങ്കട-^കൂട്ടില്‍ റോഡിലെ പൈപ്പ് ലൈന്‍ പ്രവൃത്തി അപകടം വരുത്തുന്നതായി പരാതി

text_fields
bookmark_border
മങ്കട--കൂട്ടില്‍ റോഡിലെ പൈപ്പ് ലൈന്‍ പ്രവൃത്തി അപകടം വരുത്തുന്നതായി പരാതി മങ്കട-: കൂട്ടില്‍ റോഡിലെ പൈപ്പ് ലൈന്‍ പ്രവൃത്തി അപകടം വരുത്തുന്നതായി പരാതി. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കീറിയ ഭാഗങ്ങളിൽ ചളി നിറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിലായി നാല് പേർക്കാണ് ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റത്. റോഡ് റബറൈസ് ചെയ്യുന്നതിന് മുന്നോടിയായാണ് ധൃതി പിടിച്ച് പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത്. മണ്ണ് മഴയത്ത് റോഡില്‍ പരന്നൊഴുകി ചളി പിടിച്ചാണ് അപകടം ഉണ്ടാകുന്നത്. മങ്കട അനാഥശാലയുടെ ഭാഗത്ത് നേരത്തെയുണ്ടായിരുന്ന പഞ്ചായത്ത് പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ജുമാമസ്ജിദിന് മുന്നിലൂടെയുള്ള ഇറക്കത്തില്‍ വെള്ളം പരന്നൊഴുകിയതും അപകടങ്ങള്‍ക്ക് കാരണമായി. മങ്കട ടൗണ്‍ മുതൽ ജുമാമസ്ജിദ് വരെയുള്ള 750 മീറ്റര്‍ ഭാഗത്താണ് പൈപ്പ് സ്ഥാപിക്കല്‍ നടക്കുന്നത്. 2014ലാണ് മൂര്‍ക്കനാട് പദ്ധതിക്ക് വേണ്ടി റോഡരികുകള്‍ കീറി പൈപ്പ് സ്ഥാപിക്കാൻ വാട്ടര്‍ അതോറിറ്റിക്ക് പൊതുമരാമത്ത് വകുപ്പ് ഒരു മാസത്തെ സമയം നല്‍കിയത്. എന്നാല്‍, ചേരിയം മുതല്‍ കൂട്ടില്‍ വരെ ഭാഗങ്ങള്‍ മാത്രമേ അന്ന് പൈപ്പിടല്‍ പൂര്‍ത്തിയായുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story