Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:17 AM GMT Updated On
date_range 18 Oct 2017 5:17 AM GMTകഥകളിയെ ലോകത്തിന് പരിചയപ്പെടുത്തി മലയാളി ഗവേഷകൻ
text_fieldsbookmark_border
കാളികാവ്: കഥകളിയെ അറബി വായന ലോകത്തിന് പരിചയപ്പെടുത്തി മലയാളി ഗവേഷകെൻറ പ്രബന്ധം. പട്ടാമ്പി ചെമ്പുലങ്ങാട് സ്വദേശിയും ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയുമായ മുഹമ്മദലി വാഫിയുടേതാണ് പ്രബന്ധം. ഇൻറര്‍നാഷണല്‍ ഓര്‍ഗനൈേസഷന്‍ ഓഫ് ഫോക് ആര്ട്ടിന് (ഐ.ഒ.എഫ്.എ) കീഴില്‍ ബഹ്റൈനില്‍ നിന്ന് പുറത്തിറങ്ങുന്ന 'സഖാഫത്തു ശഅബിയ്യ' മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്. കഥകളിയെക്കുറിച്ച് അറബിയില്‍ ഗവേഷണ പ്രബന്ധം അപൂർവമാണ്. മോഹിനിയാട്ടത്തെക്കുറിച്ച് നേരത്തേ എമിറേറ്റ് കള്‍ചറല്‍ ജേര്‍ണലിലും പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളികാവ് വാഫി കാമ്പസിൽ അധ്യാപകനാണ്. ചെമ്പുലങ്ങാട് കരുവാട്ടില്‍ സൈതലവി-സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഫിദ ഫാത്തിമ, അയ്മന് മുസ്തഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story