Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:10 AM GMT Updated On
date_range 17 Oct 2017 5:10 AM GMTരായിരനെല്ലൂർ മലകയറ്റം നാളെ
text_fieldsbookmark_border
പട്ടാമ്പി: നാറാണത്ത് ഭ്രാന്തെൻറ സ്മരണയിൽ ആയിരങ്ങൾ ബുധനാഴ്ച രായിരനെല്ലൂർ മല കയറും. മലമുകളിൽ ഭ്രാന്തന് ദുർഗാദേവിയുടെ ദർശനം ലഭിച്ചെന്ന വിശ്വാസത്തിലാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പുലർച്ചെ മല കയറാനെത്തുക. കൊപ്പം-വളാഞ്ചേരി റൂട്ടിൽ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് ചെങ്കുത്തായ മലയിലേക്കുള്ള സാഹസിക പ്രയാണം. മുകളിലെ ക്ഷേത്രത്തിൽ തൊഴുത് പ്രസാദം വാങ്ങി നാറാണത്ത് ഭ്രാന്തെൻറ കൂറ്റൻ ശിൽപം വലം വെച്ചാണ് മലയിറക്കം. 14ന് ലക്ഷാർച്ചന തുടങ്ങിയതോടെ സമീപപ്രദേശക്കാർ മല കയറിത്തുടങ്ങി. ചൊവ്വാഴ്ച ലക്ഷാർച്ചന സമാപിക്കും. തുലാം ഒന്നിന് ഭ്രാന്തന് ദർശനം ലഭിച്ചെന്നാണ് ഐതിഹ്യം. ഇൗ വർഷം സംക്രമം വരുന്നതിനാൽ കലണ്ടർ പ്രകാരം തുലാം രണ്ടിനാണ് മലകയറ്റം. മലക്ക് പടിഞ്ഞാറുള്ള ഭ്രാന്താചലം ക്ഷേത്രത്തിലും പ്രതിഷ്ഠ ദിനാഘോഷം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story