Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎല്‍.ഡി.എഫ് വടക്കന്‍...

എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ 30ന് ജില്ലയിൽ

text_fields
bookmark_border
പാലക്കാട്: കേന്ദ്ര സര്‍ക്കാരി​െൻറ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടുന്നതിനും വർഗീയതക്കെതിരെയും സംസ്ഥാന സര്‍ക്കാർ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും നടത്തുന്ന വടക്കന്‍ മേഖല ജാഥ 30 മുതല്‍ നവംബര്‍ ഒന്നുവരെ ജില്ലയിൽ പര്യടനം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജാഥ ക്യാപ്റ്റൻ. ജില്ലയിൽ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാൻ എല്‍.ഡി.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. 30ന് രാവിലെ ഒമ്പതു മണിക്ക് ജില്ല അതിര്‍ത്തിയായ പുലാമന്തോളില്‍ എത്തുന്ന ജാഥയെ ഘടകകക്ഷി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് രാവിലെ 10ന് പട്ടാമ്പി ടൗണില്‍ സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൂറ്റനാടും വൈകീട്ട് നാലിന് ചെര്‍പ്പുളശ്ശേരിയിലും സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് ഒറ്റപ്പാലത്ത് സമാപിക്കും. 31ന് മണ്ണാര്‍ക്കാട്, കോങ്ങാട്, പുതുശ്ശേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് അഞ്ചിന് പാലക്കാട്ടു സമാപിക്കും. നവംബര്‍ ഒന്നിന് വടക്കഞ്ചേരിയില്‍ സമാപിക്കും. സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.എം സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വി. ചാമുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ പി. ഉണ്ണി, പി.കെ. ശശി, സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, കെ.ആര്‍. ഗോപിനാഥ്, അഡ്വ. മുരുകദാസ്, എം. സുഗതന്‍, റസാഖ് മൗലവി, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, എ. ശിവപ്രകാശ്, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story