Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവരോട്...

വരോട് സി.പി.എം-^ബി.ജെ.പി സംഘർഷം; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
വരോട് സി.പി.എം--ബി.ജെ.പി സംഘർഷം; ആറുപേർക്ക് പരിക്ക് ഒറ്റപ്പാലം: വരോട് ചാത്തൻ കണ്ടാർകാവിൽ നടന്ന സി.പി.എം--ബി.ജെ.പി സംഘർഷത്തിൽ ആറുപേർക്ക് പരിക്കേറ്റു. രണ്ട് ബി.ജെ.പി പ്രവർത്തകർക്കും സി.പി.എമ്മിലെ നാലുപേർക്കുമാണ് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഞായറാഴ്ച രാത്രി ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി ഹൈസ്കൂൾ പരിസരത്ത് ഇരുവിഭാഗവും തമ്മിൽ വാക്തർക്കം നടന്നിരുന്നു. ഇതി​െൻറ തുടർച്ചയാണ് തിങ്കളാഴ്ചത്തെ സംഘർഷമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവർത്തകൻ വരോട് മാത്തുപറമ്പിൽ വിഷ്ണു നൽകിയ പരാതിയിൽ സി.പി.എമ്മിലെ ആറുപേർക്കെതിരെയും സി.പി.എം പ്രവർത്തകൻ അജിത്ത് നൽകിയ പരാതിയിൽ ബി.ജെ.പിക്കാരായ നാലു പേർക്കെതിരേയുമാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story