Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരനെൽകൃഷിയിൽ നൂറുമേനി...

കരനെൽകൃഷിയിൽ നൂറുമേനി വിളവുമായി വനിത കൂട്ടായ്മ

text_fields
bookmark_border
തേഞ്ഞിപ്പലം: വനിത കൂട്ടായ്മയിൽ ചേലേമ്പ്രയിൽ ഒരുക്കിയ കരനെൽകൃഷിയിൽ നൂറുമേനി വിളവ്. പേവുങ്ങൽ ഗീതയുടെ നേതൃത്വത്തിൽ അനിത, രമണി, സുഭാഷിണി എന്നിവർ രണ്ടേക്കർ വയലിലാണ് കരനെൽകൃഷി വിളയിച്ചത്. കൊയ്ത്തുത്സവം ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ പി. സുബ്രഹ്മണ്യൻ, കെ. ബേബി, കൃഷി ഓഫിസർ കെ.സി. തുളസിദാസ് എന്നിവർ നേതൃത്വം നൽകി. കൃഷി വകുപ്പി‍​െൻറയും പഞ്ചായത്തി‍​െൻറയും സഹകരണത്തോടെയാണ് തരിശുനിലത്ത് ജൈവ നെൽകൃഷി ഇറക്കിയത്. ചേലേമ്പ്രയിൽ വിവിധ കർഷക കൂട്ടായ്മ എട്ടേക്കറിൽ ഇക്കുറി കരനെൽകൃഷി വിളയിച്ചതായി അധികൃതർ അറിയിച്ചു. വനിത കൂട്ടായ്മയിൽ ഒരുക്കിയ കരനെൽകൃഷി കൊയ്ത്തുത്സവം ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു --
Show Full Article
TAGS:LOCAL NEWS 
Next Story