Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർഗ കഴിവുകൾ വളർത്തൽ...

സർഗ കഴിവുകൾ വളർത്തൽ കാലഘട്ടത്തി​െൻറ ആവശ്യം

text_fields
bookmark_border
ശാന്തപുരം: ആസുരതയുടെ കാലത്ത് കലാകാരന്മാരെ വളർത്തിയെടുക്കൽ ഇന്നി​െൻറ ആവശ്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. മലപ്പുറം മേഖല മജ്ലിസ് ഫെസ്റ്റ് ശാന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഹീം വറ്റല്ലൂർ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം കെ.കെ. മമ്മുണ്ണി മൗലവി, കീഴാറ്റൂർ പഞ്ചായത്ത് വാർഡ് അംഗം സി. മുനീറ ഉമർ, വി.പി. ഷരീഫ്, എ.ടി. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ഒന്ന് മുതൽ 10 വരെയുള്ള മദ്റസകളിലെ വിദ്യാർഥികളാണ് ഒമ്പത് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പെങ്കടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story