Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 4:59 AM GMT Updated On
date_range 14 Oct 2017 4:59 AM GMTസംരംഭകത്വത്തിലേക്ക് മലയാളി കുട്ടികൾ വളരുന്നത് സന്തോഷം ^ഇർഫാൻ ആലം
text_fieldsbookmark_border
സംരംഭകത്വത്തിലേക്ക് മലയാളി കുട്ടികൾ വളരുന്നത് സന്തോഷം -ഇർഫാൻ ആലം പാലക്കാട്: കേരളത്തിൽനിന്ന് പുതിയ കുട്ടികൾ സംരംഭകത്വത്തിലേക്ക് വരുന്നത് സന്തോഷകരമെന്ന് ഇർഫാൻ ആലം. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുമായി സംവാദിക്കാനെത്തിയ ഇർഫാൻ പാലക്കാട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. പുതിയ കുട്ടികൾ കരിയറിസ്റ്റുകൾ മാത്രമല്ല, അവർ പുതിയ വഴികൾ തേടുന്നവരാണ്. ഇവിടെ വന്നപ്പോൾ ഒരു പ്ലസ് ടു വിദ്യാർഥി എനിക്ക് അവെൻറ ബിസിനസ് സംരംഭത്തിെൻറ വിസിറ്റിങ് കാർഡ് തന്നു. പുതിയ ചിന്തകൾ അവരിൽ വളർന്നു വരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും യുവാക്കളുടെ രാജ്യം ഇന്ത്യയാകും. ഇത് രാജ്യത്തിെൻറ വളർച്ചക്കും വികസനത്തിനും മുതലെടുക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ അധ്യാപകരായ ടി. ബിജു, ഡോ. സിജോയ് എന്നിവർ പങ്കെടുത്തു. പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി ഷില്ലർ സ്റ്റീഫൻ, പ്രസിഡൻറ് ജാഫർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story