മാവേലി സ്​റ്റോറുകളും റേഷൻകടകളും നേരത്തേ അടക്കുന്നത് സാധാരണക്കാരെ വലക്കുന്നു

05:16 AM
13/10/2017
ചങ്ങരംകുളം: മാവേലി സ്റ്റോറുകളും റേഷൻകടകളും നേരത്തേ അടക്കുന്നത് സാധാരണക്കാരെ വലക്കുന്നു. പ്രവർത്തനസമയം രാവിലെ പത്തുമണി മുതൽ രാത്രി എട്ട് മണിയാെണങ്കിലും പല ഷോപ്പുകളും വൈകീട്ട് 6.30 ആകുമ്പോഴേക്കും അടക്കുന്നതായി നാട്ടുകാർ പറയുന്നു. ദൂരെ സ്ഥലത്ത് കൂലിപ്പണി തേടിപ്പോകുന്നവരെയാണ് നേരത്തേ അടക്കുന്നത് കാര്യമായി ബാധിക്കുന്നത്. സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് രാത്രി എട്ടുവരെ പ്രവർത്തിക്കാൻ നിർേദശമുള്ളതെങ്കിലും അത് പലകടകളും പാലിക്കുന്നില്ല. പ്രവർത്തനസമയം മാവേലി സ്റ്റോറുകളിലും റേഷൻകടകളിലും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാൽ, റേഷൻകടകൾ ഏറക്കുറെ സമയനിഷ്ഠ പാലിക്കുന്നുെണ്ടങ്കിലും മാവേലി സ്റ്റോറുകളാണ് നേരത്തേ അടക്കുന്നത്. ചങ്ങരംകുളം മാവേലി സ്റ്റോർ വൈകീട്ട് ഏഴിനുശേഷം പ്രവർത്തിക്കാറെയില്ലെന്ന് നാട്ടുകാർ പറയുന്നു. സബ്ജില്ല കായികമേള പൊന്നാനി: തവനൂർ അഗ്രികൾചർ കോളജ് മൈതാനത്തിൽ നടന്ന പൊന്നാനി സബ്ജില്ല ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ കായികമേളയിൽ 196 പോയൻറ് നേടി പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം 164 പോയൻറ് നേടി പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്‌കൂളും മൂന്നാം സ്ഥാനം 134 പോയൻറ് നേടി പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്‌കൂളും കരസ്ഥമാക്കി.
COMMENTS