പൊന്നാനി ജങ്കാർ സർവിസ് പുനരാരംഭിക്കുന്നു

05:16 AM
13/10/2017
പൊന്നാനി: പുറത്തൂർ പഞ്ചായത്തിനെ പൊന്നാനി നഗരസഭയുമായി ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് പുനരാരംഭിക്കുന്നു. ഇതി​െൻറ ഭാഗമായി തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് താൽക്കാലികമായി ജങ്കാർ ജെട്ടി നിർമിക്കാൻ ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയറുടെ അനുമതി ലഭിച്ചു. ഫിഷിങ് ഹാർബറി​െൻറ കിഴക്ക് വശത്തെ കനോലി കനാലിനോട് ചേർന്ന് താൽക്കാലിക ജെട്ടി നിർമിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. ജങ്കാർ സർവിസ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായി തുടങ്ങുവാൻ പൊന്നാനി നഗരസഭ ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് താൽക്കാലികമായി സ്ഥലം അനുവദിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി പൊന്നാനിയിലെ ജങ്കാർ സർവിസ് നിലച്ചിരുന്നു. അഴിമുഖത്തെ ശക്തമായ തിരമാലകൾ കാരണം അന്ന് സർവിസ് നടത്തിയിരുന്ന അനധികൃത ചങ്ങാടം ഒലിച്ചുപോയിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. പിന്നീടുണ്ടായ വിവാദങ്ങൾക്ക് ശേഷം സർവിസ് നിർത്തുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് താൽക്കാലികമായി ജങ്കാർ ജെട്ടി നിർമിക്കുവാൻ തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലം നഗരസഭക്ക് വിട്ട് തരാൻ തീരുമാനമായത്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഒ.ഒ. ഷംസു, കൗൺസിലർ പൂളക്കൽ സൈഫു, നഗരസഭ എൻജിനീയർ രഘു അടക്കമുള്ള ഉദ്യോഗസ്ഥ സംഘം ജെട്ടി നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചു. ജങ്കാർ സർവിസ് വീണ്ടും ആരംഭിക്കുന്നതോടെ പൊന്നാനിയും പുറത്തൂരും തമ്മിലുള്ള ഗതാഗത മാർഗം കൂടുതൽ സജീവമാകും. എസ്.കെ.എസ്.എസ്.എഫ് ചരിത്ര സെമിനാർ പ്രചാരണോദ്ഘാടനം ഇന്ന് പൊന്നാനി: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി നവംബറിൽ സംഘടിപ്പിക്കുന്ന സൈനുദ്ദീൻ മഖ്ദൂം (റ), ഉമർഖാളി (റ) ചരിത്ര സെമിനാറുകളുടെ പ്രചാരണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് വെളിയങ്കോട് സ​െൻററിൽ നടക്കും. സമസ്ത മുശാവറ അംഗം ശൈഖുന എം.എം. മുഹ്യുദ്ദീൻ മുസ്‌ലിയാർ ആലുവ ഉദ്ഘാടനം ചെയ്യും. സൈനുദ്ദീൻ മഖ്ദൂം (റ) ചരിത്ര സെമിനാർ നവംബർ 11ന് പൊന്നാനിയിലും ഉമർഖാളി (റ) ചരിത്ര സെമിനാർ നവംബർ 19ന് വെളിയങ്കോട്ടും നടക്കും.
COMMENTS