ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തി​െൻറ 75ാം വാർഷികം ആഘോഷം

05:16 AM
13/10/2017
പൊന്നാനി: പൊന്നാനി നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തി​െൻറ 75ാം വാർഷികം ആഘോഷിക്കുന്നു. പൊന്നാനി നഗരസഭയിൽ തെരഞ്ഞെടുത്ത കുടുംബശ്രീ എ.ഡി.എസുകളിൽ റാലിയും പൊതുയോഗവും സംഘടിപ്പിക്കും. പൊതുയോഗവും റാലിയും നടത്തി ഇതുവരെ അയൽക്കൂട്ടങ്ങളിൽ അംഗമാവാത്തവരെ കണ്ടെത്തുകയാണ് ലക്ഷ്യം. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നഗരസഭ ഓഫിസ് പരിസരത്ത് ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി റാലി ഉദ്ഘാടനം ചെയ്യും. കോട്ടത്തറയിൽ 13നും ചമ്രവട്ടംകടവിൽ 14നും കറുകത്തിരുത്തി വളവിൽ 15നും കോട്ടത്തറയിലും ആനപ്പടിയിലും 17നുമാണ് റാലി. വാർഡുതലത്തിൽ സംഘടിപ്പിക്കുന്ന റാലികളിൽ നഗരസഭ ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
COMMENTS