Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:15 AM GMT Updated On
date_range 13 Oct 2017 5:15 AM GMTകുടുംബ സംഗമം
text_fieldsbookmark_border
ചെറിയമുണ്ടം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി തലക്കടത്തൂർ എ.പി.എം ഓഡിറ്റോറിയത്തിൽ ഒരുക്കിയ ഇന്ദിരാഗാന്ധി ജന്മശതാബ്ദി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ എ.പി. അനിൽകുമാർ എം.എൽ.എ ആദരിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രം ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് അനാഛാദനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഫൈസൽ കുറുക്കോളി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ചക്കാലക്കൽ, പി. വാസുദേവൻ, നൗഷാദലി, സുകുമാരൻ കൊടിയേരി, ചന്ദ്രൻ കുടുക്കിൽ, അമ്മേങ്കര മുഹമ്മദലി, പി.ടി. നാസർ, സി. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു. ട്രാവലേഴ്സ് ഓണേഴ്സ് അസോ. സാരഥികളുടെ സ്ഥാനാരോഹണം ഇന്ന് തിരൂർ: മേഖലയിലെ ടെമ്പോ ട്രാവലർ ഉടമസ്ഥർ രൂപംനൽകിയ തിരൂർ ഏരിയ ട്രാവലേഴ്സ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സ്മാസ് മുഹമ്മദ് (പ്രസി.), പ്രവാസി ബഷീർ (സെക്ര.), അനിൽ വാരിയത്ത് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങൾ വെള്ളിയാഴ്ച രണ്ടിന് തിരൂർ സംഗമം െറസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സ്മാസ് മുഹമ്മദ്, പ്രവാസി ബഷീർ, ചോയ്സ് ഫൗസീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story