Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാൾ താരത്തിന്​...

ഫുട്ബാൾ താരത്തിന്​ കോച്ച് അവസരം നിഷേധിച്ചെന്ന് ആരോപണം

text_fields
bookmark_border
പാലക്കാട്: അണ്ടര്‍ -14 വിഭാഗത്തില്‍ ജില്ലതലത്തിലും സംസ്ഥാനതലത്തിലും നിരവധി മത്സരങ്ങൾ കളിച്ച ഫുട്‌ബാള്‍ താരത്തെ കെ.എ.പി ബറ്റാലിയനിലെ കോച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. ഒലവക്കോട് പുളിഞ്ചോട് ഹൗസിലെ എസ്. ഫൈസലാണ് മകന്‍ ഷാഹിലിനെ നേരേത്തയുള്ള കോച്ചായ കെ.എ.പിയിലെ പൊലീസുകാരൻ മാനസികമായി വേട്ടയാടുകയാണെന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, ഹേമാംബിക പൊലീസില്‍ കോച്ചിനെതിരെ കഴിഞ്ഞ അഞ്ചിന് എഫ്‌.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്നും ഫൈസൽ കുറ്റപ്പെടുത്തി. ഫൈസലി‍​െൻറ ഭാര്യ ഷാജിത, മകൻ ഷാഹിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story