Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:15 AM GMT Updated On
date_range 2017-10-13T10:45:12+05:30സർ സയ്യിദിെൻറ 200ാം ജന്മവാർഷികാഘോഷം കാലിക്കറ്റിൽ
text_fieldsസർ സയ്യിദ് 200ാം ജന്മവാർഷികാഘോഷം കാലിക്കറ്റിൽ തേഞ്ഞിപ്പലം: സാമൂഹിക പരിഷ്കർത്താവും അലീഗഢ് മുസ്ലിം സർവകലാശാല സ്ഥാപകനുമായ സർ സയ്യിദ് അഹ്മദ്ഖാെൻറ 200ാം ജന്മവാർഷികം കാലിക്കറ്റ് സർവകലാശാലയിൽ ആഘോഷിക്കും. സർ സയ്യിദ് ദിനമായ ഒക്ടോബർ 17ന് വൈകീട്ട് മൂന്നിന് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സെമിനാർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. അലീഗഢ് സർവകലാശാല മുൻ വി.സി ഡോ. പി.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തും. സർ സയ്യിദിനെക്കുറിച്ച് മലയാള പുസ്തകം എഴുതിയ എം.ഐ. തങ്ങളെ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ആദരിക്കും. സർവകലാശാല വിദ്യാഭ്യാസ പഠനവകുപ്പുമായി സഹകരിച്ച് സി.എച്ച്. മുഹമ്മദ്കോയ ചെയറാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.ജി.സി- നെറ്റ് പരീക്ഷ പരിശീലനം 14ന് ആരംഭിക്കും തേഞ്ഞിപ്പലം: മാനവിക വിഷയങ്ങളിൽ യു.ജി.സി- നെറ്റ്/ജെ.ആർ.എഫ് പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് കാലിക്കറ്റ് സർവകലാശാല എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നൽകുന്ന പരിശീലനം ഒക്ടോബർ 14-ന് ആരംഭിക്കും. ജനറൽ പേപ്പറിനാണ് (പേപ്പർ ഒന്ന്) പത്ത് ദിവസത്തെ പരിശീലനം. അറിയിപ്പ് ലഭിച്ചവർ രാവിലെ 10ന് സർവകലാശാല ടാഗോർ നികേതൻ ഹാളിൽ എത്തണം.
Next Story