Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:12 AM GMT Updated On
date_range 13 Oct 2017 5:12 AM GMTഅംഗീകാരം: യു.ജി.സി സംഘം മലയാള സർവകലാശാലയിൽ
text_fieldsbookmark_border
തിരൂർ: മലയാള സർവകലാശാലക്ക് 12 ബി അംഗീകാരം നൽകുന്നതിനുള്ള പരിശോധനക്കായി യു.ജി.സി സംഘം സർവകലാശാലയിൽ. അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുകയാണ് ഗുജറാത്തിലെ ശ്രീ സോമനാഥ് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. അർക്കനാഥ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘത്തിെൻറ ലക്ഷ്യം. ഉസ്മാനിയ സർവകലാശാല റിട്ട. പ്രഫ. കെ. രമേശ്കുമാർ, പോണ്ടിച്ചേരി സർവകലാശാല റിട്ട. പ്രഫ. ഡോ. മുരളി ശിവരാമകൃഷ്ണൻ, യു.ജി.സി ജോയൻറ് സെക്രട്ടറി ഡോ. എൻ. ഗോപുകുമാർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സർവകലാശാല പ്രവർത്തനം തുടങ്ങി അഞ്ച് വർഷമാകാനായിട്ടും യു.ജി.സിയുടെ 12 ബി അംഗീകാരം നേടാനായിട്ടില്ല. വൈസ് ചാൻസലർ കെ. ജയകുമാർ, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുമായി യു.ജി.സി സംഘം കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story