Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉന്നതബന്ധം നടിച്ച്...

ഉന്നതബന്ധം നടിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്​റ്റില്‍

text_fields
bookmark_border
ഉന്നതബന്ധം നടിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍ സുല്‍ത്താന്‍ ബത്തേരി: ഉന്നത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി അരിവയല്‍ വീട്ടില്‍ മുസ്തഫയാണ് (38) പൊലീസ് പിടിയിലായത്. ബീനാച്ചിയില്‍ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ നൗഫലില്‍നിന്നാണ് ഇയാള്‍ പണം അപഹരിച്ചത്. റ​െൻറ് കാര്‍ സംബന്ധമായ ഇടപാടില്‍ ഒത്തുതീര്‍പ്പുകള്‍ നടത്തിയതില്‍ കുറെ പണം നഷ്ടമായെന്ന് പറഞ്ഞ് പരാതിക്കാരില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നു. സെപ്റ്റംബർ മാസത്തില്‍ രണ്ടു തവണയായി 34,000 രൂപയാണ് നൗഫലില്‍നിന്ന് വാങ്ങിയത്. പിന്നീട്, തനിക്ക് ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്നും നൗഫലിനെയും ഭാര്യയെയും കള്ളക്കേസില്‍ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയിരുന്നത്. ഇയാള്‍ക്ക് ബന്ധങ്ങള്‍ ഒന്നും ഇല്ലെന്ന് മനസ്സിലായപ്പോഴാണ് പൊലീസില്‍ സംഭവം അറിയിച്ചത്. കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി എസ്.ഐ അജീഷ് കുമാറി​െൻറ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ മുസ്തഫ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബത്തേരിയിലുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടാകാമെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ബത്തേരി ജെ.സി.എം ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story