Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:12 AM GMT Updated On
date_range 2017-10-13T10:42:00+05:30മാർച്ച് പാസ്റ്റില്ലാതെ ഉദ്ഘാടനം
text_fieldsതേഞ്ഞിപ്പലം: കൗമാര കായികമേളയുടെ ഉദ്ഘടനച്ചടങ്ങ് നടന്നത് മാർച്ച് പാസ്റ്റില്ലാതെ. കായികതാരങ്ങളെ ഒരുക്കി നിർത്താത്തതും ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വരെ മത്സരങ്ങൾ നടന്നതുമാണ് കായികോത്സവത്തിന് കൊഴുപ്പേകുന്ന മാർച്ച് പാസ്റ്റ് ഇല്ലാതാവാൻ കാരണം. എന്നാൽ, ദീപശിഖ പ്രായണവും ദീപം കൊളുത്തലും ഉദ്ഘാടനത്തിന് മുമ്പ് നടന്നു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ ചടങ്ങിൽ മുഖ്യാതിഥിയായി. ടി.എച്ച്.എസ്.സി അസിസ്റ്റൻറ് ഡയറക്ടർ എം. ഉബൈദുല്ല, തിരൂരങ്ങാടി ഡി.ഇ.ഒ അനിതകുമാരി, അരീക്കോട്, പരപ്പനങ്ങാടി, വേങ്ങര എ.ഇ.ഒമാരായ ഇസ്മയിൽ ശരീഫ്, വി.കെ. ബാലഗംഗാധരൻ, സി.പി. വിലാസിനി, എം. അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു. ചടങ്ങിനുശേഷം ഐഡിയൽ കടകശേരി സ്കൂളിലെ സ്കൗട്ട് ടീമിെൻറ ഡിസ്പ്ലേ ഡാൻസും മ്യൂസിക്കൽ പ്രോഗ്രാമും അരങ്ങേറി. ഭൂരിഭാഗം മത്സരങ്ങളും സിന്തറ്റിക് ട്രാക്കിലാണ് നടന്നതെങ്കിലും ബാരിക്കേഡിന് പുറത്തുള്ള വെള്ളക്കെട്ട് കായികതരങ്ങളെയും മറ്റുള്ളവർക്കും ദുരിതമായി. ആരോഗ്യ വകുപ്പിേൻറതുൾപ്പെടെയുള്ള പവലിയനുകളിലേക്കുള്ള വഴികളിൽ വെള്ളംകെട്ടി നിൽക്കുകയായിരുന്നു. മത്സരത്തിനിടെ ട്രാക്കിൽ വീണു പരിക്കേൽക്കുന്നവരെ ആരോഗ്യ വകുപ്പിെൻറ പവലിയനിൽ എത്തിക്കാൻ എസ്.പി.സി കാഡറ്റുകളും നന്നേ പാടുപെട്ടു. പരിക്കേറ്റു ചികിത്സ ആവശ്യമായി എത്തിക്കുന്നവരെ കിടത്തി പരിശോധിക്കാനും വിശ്രമിക്കാനും സൗകര്യമില്ലാത്തതും ബുദ്ധിമുട്ടായി. നിലത്തുകിടത്തിയാണ് പരിക്കേറ്റവർക്ക് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് പ്രവർത്തകർ പ്രാഥമിക ചികിത്സ നൽകിയത്. ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചെറിയ രണ്ട് ടേബിളുകൾ അടുക്കിവെച്ചു അതിന് മുകളിൽ സ്െട്രച്ചർ വെച്ചു പരിശോധിക്കാൻ സൗകര്യം ഒരുക്കിയത്. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂളിലെ കെ.ആർ. മഞ്ജുള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദിനു എന്നിവരുടെ നേതൃതത്തിലുള്ള സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും എൻ.സി.സി കാഡറ്റുകളു സഹായത്തിനുണ്ടായിരുന്നു. CAPTION റവന്യൂ ജില്ല കായികോത്സവം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു CAPTION മത്സരത്തിനിടെ പരിക്കേറ്റ കായികതാരത്തിന് നിലത്ത് കിടത്തി പ്രാഥമിക ശുശ്രൂഷ നൽകുന്നു
Next Story